എം.വി. ബാലകൃഷ്ണൻ മാസ്റ്റർ ചെറുപുഴയിൽ റോഡ് ഷോ നടത്തി. ഇടതുപക്ഷ ജനാധിപത്യ യുവജന മുന്നണിയുടെ നേത്യത്വത്തിൽ നടന്ന റോഡ് ഷോയിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കാളികളായി. കാക്കയംചാലിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചെറുപുഴ ബസ്റ്റാൻ്റിൽ സമാപിച്ചു. വാദ്യമേളങ്ങളും, ലൈറ്റ് ഷോ എന്നിവയും റോഡ് ഷോയുടെ മാറ്റ് കൂട്ടി. സമാപന യോഗത്തിൽ കെ.ആർ. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.

