കണ്ണൂർ ചെറുപുഴ പാക്കഞ്ഞിക്കാട്ടെ തോട്ടപ്പള്ളില്‍ ജോസഫിന്റെ കൃഷിയിടത്തില്‍ 7 വര്‍ഷം മുമ്പ് നിര്‍മിച്ച കുഴല്‍ കിണറാണ് നിറഞ്ഞൊഴുകി നാട്ടുകാരെ അമ്പരിപ്പിക്കുന്നത്.
നാടെങ്ങും കുടിവെള്ളക്ഷാമത്തെക്കുറിച്ച് പരാതി ഉയരുന്നതിനിടയിലും വറ്റാത്ത നീരുറവ ഒഴുക്കി നാട്ടുകാരെ ഇന്നും അത്ഭുതപ്പെടുത്തുകയാണ് ചെറുപുഴ പാക്കഞ്ഞിക്കാട്ടെ തോട്ടപ്പള്ളില്‍ ജോസഫിന്റെ കൃഷിയിടത്തിലെ കുഴല്‍ കിണര്‍. 7 വര്‍ഷം മുമ്പാണ് ഈ കുഴല്‍കിണര്‍ കുഴിച്ചത്. അന്ന് 200 അടി കുഴിച്ചെത്തിയപ്പോള് തന്നെ നിലയ്ക്കാത്ത ജലപ്രവാഹമായിരുന്നു. പിന്നീട് ഇന്നുവരെ ആ ജലപ്രവാഹം തുടരുന്നുണ്ട്. ഇപ്പോള്‍ ചുറ്റുപാടും നിരവധി കുഴല്‍കിണറുകള്‍ വന്നതിനാല്‍ വെള്ളം പുറത്തേക്കൊഴുകുന്നതിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നു മാത്രം. ഓരോ വര്‍ഷവും വേനലിന്റെ ചൂട് കൂടുന്നതിനാല്‍ മലയോരത്തെ കുഴല്‍ കിണറുകള്‍ പോലും വറ്റുന്ന സ്ഥിതിയാണ്. എന്നിട്ടും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കുഴല്‍ കിണറിലെ നിലയ്ക്കാത്ത ജലപ്രവാഹത്തിന്റെ കാരണം മാത്രം അജ്ഞാതമാണ്. കുഴല്‍കിണറില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെളളം ഒരു കുളത്തിലേക്കാണ് സ്വീകരിക്കുന്നത്. മീന്‍ വളര്‍ത്താനുപയോഗിക്കുന്ന ഈ കുളം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന വെള്ളം കിണറിന്റെ പരിസരത്ത് തന്നെ മണ്ണിലേക്കിറക്കുന്നു. അങ്ങനെ കിണര്‍ റീചാര്‍ജ്ജ് ചെയ്യാനും ഇവര്‍ ശ്രദ്ധിക്കുന്നു. ജോസഫിന്റെ വീട്ടുപരിസരത്ത് ഒരു നാടന്‍ കിണറുണ്ടെങ്കിലും എല്ലാ ആവശ്യത്തിനും വെളളമെടുക്കുന്നത് ഈ കുഴല്‍കിണറില്‍ നിന്നാണ്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന സമയത്ത് ഏതാനും മണിക്കുറുകള്‍ ജലപ്രവാഹം നിലയ്ക്കും. വീണ്ടും പഴയതുപോലെ ഒഴുകിത്തുടങ്ങും.

