യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ IT സെൽ കേ. ഓർഡിനേറ്റർ സരിൻ , വടകര UDF ഷാഫി പറമ്പിൽ എന്നിവർക്ക് ഈ വ്യാജ പ്രചരണങ്ങളിൽ വ്യക്തമായ അറിവുണ്ടെന്നും വി.കെ. സനോജ് ആരോപിച്ചു.
തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയം പറയാതെ നികൃഷ്ട്ടവും അശ്ലീല പ്രചരണവുമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്.
യൂത്ത് കോൺഗ്രസ്സിൻ്റെ ഉത്തരവാദിത്വ പ്പെട്ട നേതാക്കളുടെ പേജിൽ നിന്ന് തന്നെയാണ് അശ്ലീല പരാമർശങ്ങൾ വരുന്നത്. രാഹുൽ മാങ്കൂട്ടത്തിനാണ് വടകര മണ്ഡലത്തിൻ്റെ ചുമതല.
യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ സെക്രട്ടറി യും യൂത്ത് കോൺഗ്രസ് നാഷണൻ കോഡിനേറ്ററുമായ ഷോബിൻ തോമസ് ഉൾപ്പടെ അശ്ലീല പോസ്റ്റുകൾ ഇടുകയാണ് ഇവരെ സംരക്ഷിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൻ്റെ വ്യക്തമായ പിന്തുണ ഇവർക്കുണ്ട്.
സോഷ്യൽ മീഡിയയിൽ അശ്ലീലം പറയുന്നവരെയും തട്ടിപ്പുകാരെയുമാണ് യൂത്ത് കോൺഗ്രസ് പുതിയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
കെ. സുധാകരനോ ,VD സതീശനോ ഈ വിഷയത്തിൽ ഇവരെ തിരുത്തുമെന്ന് പ്രതീക്ഷയില്ല.
തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിച്ച് മുദ്രാവാക്യം വിളിക്കുകയാണ് UDFക്കാരെന്നും സനോജ് കണ്ണൂരിൽ പറഞ്ഞു.

