തലശ്ശേരി നഗരസഭയിലെ പെരിങ്കളം ഉപതിരഞ്ഞെടുപ്പ് , യു ഡി എഫ് സ്ഥാനാർത്ഥി പി.എൻ. പങ്കജാക്ഷൻ മാസ്റ്റരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്, തിരഞ്ഞെടുപ്പ് റാലി നടത്തി.
കണ്ണിച്ചിറയിൽ നിന്നും ആരംഭിച്ച റാലി കുട്ടി മാക്കൂലിൽ സമാപിച്ചു.
പൊതു യോഗത്തിൽ ഇ. വിജയ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വി.എൻ. ജയരാജ്,അഡ്വ: സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ , പി.എൻ. പങ്കജാക്ഷൻ, എ. ഷർമിള, കെ.പി. രാഗിണി സംസാരിച്ചു.
റാലിക്ക് കെ.രമേശ്, എം.കരുണാകരൻ, എ.വി. ശൈലജ, കെ. ജിതേഷ്, കെ.കെ.രാമചന്ദ്രൻ , പി.കെ. സോന, എം.അനൂപ്, ശിവദാസ് മാറോളി നേതൃത്വം നൽകി.

