കൂത്തുപറമ്പ് :
വിവിധ ഉപജില്ലകളിൽ സ്കൂൾ തലത്തിൽ ശാസ്ത്രമേള ഇതിനോടകം നടന്നു. കുട്ടികൾ ഉപജില്ലാ തല മത്സരത്തിനായി കാത്തിരിക്കുന്നു. പുതിയ മാന്വൽ പ്രകാരം ഇനി പരിശീലനത്തിനോ, മത്സരത്തിനോ വേണ്ടത്ര സമയം ലഭ്യമല്ല. ഈ സാഹചര്യം ഒഴിവാക്കാൻ പരിഷ്കരിച്ച മാന്വൽ ഈ വർഷം ഒഴിവാക്കി, നിലവിലുള്ള മാന്വൽ പ്രകാരം മേള നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ. എസ്. ടി. സി ) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. പി. രാഗേഷ് അധ്യക്ഷം വഹിച്ചു. കെ പി സായന്ത് , എം. പി. വിനോദൻ, കെ പവിത്രൻ,കെ. ഷിബിന,ജിൻസി, രേഷ്മ രാജ്, വി. പി. ഷൈനി, പ്രദീപൻ, പ്രകാശൻ, വി. പി. യദുകൃഷ്ണ, സുധീർ പി പി തുടങ്ങിയവർ പ്രസംഗിച്ചു.

