യു. എ. ഇ. എമിറേറ്റ്സിലെ ഏറെ പ്രശസ്തവും രൂപകല്പനയിലും നിർമ്മിതിയിലും ലോക ശ്രദ്ധ ആകർഷിച്ച ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രവും വ്യാപാരസമുച്ചയവുമാണ് ഷാർജയിലെ ഗോൾഡ് സൂക്ക്. 1970 കളിൽ തൊഴിൽ തേടിയുള്ള മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ഗൾഫ് മേഖലയിലേക്കുള്ള തള്ളിക്കയറ്റമാണ് പിന്നീടുള്ള കേരളത്തിൻ്റെയും ഇന്ത്യയുടെയും സാമ്പത്തീക വളർച്ചയ്ക്ക് കരുത്ത് പകർന്നത്. പാനൂർ മേഖലയിൽ നിന്നടക്കം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിയ നിരവധി പേർ ഗോൾഡ് സൂക്കിൽ തൊഴിൽ നേടി ജീവിതം കരുപിടിപ്പിച്ചിരുന്നു. സ്വന്തമായ കച്ചവട സ്ഥാപനങ്ങൾ നടത്തിയവരും അവിടങ്ങളിൽ തൊഴിൽ ചെയ്ത് ജീവിതം വിജയം നേടിയവരുമായ സുഹൃത്തുക്കൾ ഇന്ന് പോയ കാല സൂക്ക് സ്മൃതികളുമായ് ഒത്തുചേരാൻ ആഗ്രഹിച്ചു.
ഇന്നലകളിൽ ഏകോദര സഹോദരങ്ങളെ പോലെ ഒന്നിച്ചു ജീവിച്ച് പിന്നീടുള്ള കാലത്തിൻ്റെ കുത്തൊഴുക്കിൽ ചിതറി പോയവരെ സംഘടിപ്പിച്ച് അനുഭവങ്ങൾ പങ്കുവെക്കാനും
കൗമാര യൗവ്വന കാലഘട്ടത്തിലൂടെ കടന്നുപോയവരുടെ വൈകാരിക നിമിഷങ്ങളെ അയവിറക്കാനും ഒരു വേദി ഒരുക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. പാനൂർ മേഖലയിൽ നിന്നും ഷാർജസൂക്കിലെത്തി ദീർഘകാലം പ്രവാസജീവിതം ആരംഭിച്ച സുഹൃത്തുക്കളാണ് ഇതാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായ് സൂക്കിൽ തൊഴിൽ ചെയ്ത് വരുന്നവരും തിരിച്ചു വന്നവരുമായവരുടെ കൂടിച്ചേരലിന് തയ്യാറെടുക്കുന്നത്..
ഷാർജ സൂക്കിൽ വ്യാപാരം നടത്തിവന്നിരുന്ന സ്ഥാപന ഉടമകളും സ്റ്റാഫുകൾ ഉൾപ്പടെയുള്ളവരെയും കോർത്തിണക്കി വിവിധപരിപാടികളോടെ ഒക്ടോബർ മൂന്നാം വാരത്തിൽ എലാങ്കോട് വെച്ച് സൂക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പി.പി. അബൂബക്കറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാരിസ് കെ.എൽ.പി.സ്വാഗതവും കെ.എൽ.പി. യൂസഫ് പദ്ധതി വിശദീകരണം നടത്തി.
സൂക്ക് സൗഹൃദ സ്നേഹ സംഗമം വിജയിപ്പിക്കുന്നതിനായ്
പി.കെ.യൂസഫ് ഹാജി (രക്ഷാധികാരി)
പി.പി. അബൂബക്കർ (ചെയർമാൻ)
കെ.എൽ.പി. യൂസഫ് (കൺവീനർ)
കെ.ടി. അലി. ( ട്രഷറർ)
യാക്കൂബ് എലാങ്കോട് ( ജോ: കൺവീനർ)
പി.മഹറൂഫ് (വൈസ് ചെയർമാൻ)
കെ.വി.മുകുന്ദൻ (മീഡിയ കൺവീനർ)
എന്നിവരടങ്ങുന്ന സംഘാടക സമിതിക്ക് രൂപം നല്കി.

