അധ്യാപക സർവീസ് സംഘടനാ രംഗത്ത്
ആദ്യ ചുവടുവയ്പ്
പയ്യോളി : സംസ്ഥാനത്തെ അധ്യാപക സർവീസ് സംഘടനാ ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ മെമ്പർഷിപ്പുമായി
പ്രൈമറി സ്കൂൾ
പ്രഥമാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ).
എയിഡഡ് പ്രൈമറി പ്രധാനാധ്യാപകർക്ക് ലിങ്കിൽ പ്രവേശിച്ച് അംഗത്വത്തിനായിനായി അപേക്ഷ നൽകാം. ഇതോടൊപ്പം ഓൺലൈനായി മെമ്പർഷിപ്പ് ഫീസും അടക്കാം. അപേക്ഷയ്ക്ക് ഉപജില്ലാ സെക്രട്ടറി അംഗീകാരം നൽകിയാൽ വിവരങ്ങൾ ജില്ലാതലത്തിൽ എത്തും.ജില്ലാ സെക്രട്ടറി അംഗീകരിച്ചാൽ അടുത്ത ഘട്ടത്തിൽ സംസ്ഥാന സമിതി പരിശോധിച്ച് അംഗത്വം നൽകും.
സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ കെപിപിഎച്ച്എ
സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ
ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർ,
കെപിപിഎച്ച്എ സംസ്ഥാന ജോ. സെക്രട്ടറി എം.ഐ. അജികുമാർ, ട്രഷറർ സി.എഫ്.റോബിൻ,
അസിസ്റ്റൻ്റ് സെക്രട്ടറിമാരായ കെ.കെ.മനോജൻ,ജോസ് രാഗാദ്രി, കെ.ജി.അനിൽകുമാർ,വൈസ് പ്രസിഡൻ്റുമാരായ പി.എസ്.ശിവശ്രീ ,എം.സെയ്തലവി,
അജി സ്കറിയ, ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്,
ന്യൂസ്എഡിറ്റർ കെ.പി. വേണുഗോപാലൻ, വെബ്സൈറ്റ് ടീം ലീഡർ പി.ആർ.ബിൻസി,
എൻ.സി. അബ്ദുല്ലക്കുട്ടി,
വി.പി.രാജീവൻ
തുടങ്ങിയവർ സംസാരിച്ചു.
വെബ്സൈറ്റ് ടീം അംഗങ്ങളായ
പി.ജെ.മെജോഷ്,
പി.സുചിത്ര,
ടി.എം.സഞ്ചു,
പി.മുഹമ്മദ് സബാഹ്,
എച്ച്.അനൂപ്,
കെ.കെ.ജിജി,
എൻ.വി.എ.
റഹ്മാൻ, എം.എ.ബബിത,
ഇ.കെ.അനുഷ,
പി.അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം വേങ്ങര ഉപജില്ലയിലെ പറപ്പൂർ ഇരിങ്ങല്ലൂർ എഎംഎൽപി സ്കൂൾ പ്രധാനാധ്യാപകൻ പി.മുഹമ്മദ് സബാഹ് ആണ് ഡിജിറ്റൽ
മെമ്പർഷിപ്പിനുള്ള സാങ്കേതിക സംവിധാനം ഒരുക്കിയത്.
ഫോട്ടോ:
കെപിപിഎച്ച്എ
സംസ്ഥാനതല
മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

