
തലശേരി: ചിറ്റാരിപറമ്പിലെ സിപിഎം പ്രവർത്തകൻ ഓണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ ആർഎസ്എസ് പ്രവർത്തകരെയും തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് വെറുതെ വിട്ടു.ആർഎസ്എസ് പ്രവർത്തകരായ കണ്ണവം ചെറുവത്ത് മീത്തൽ സജേഷ്, ടി പ്രജീഷ്, നാരായണ വിഹാറിൽ നിഷാദ്, പി ലിജിൻ, മണപ്പാട്ടി വിനീഷ്, പി രജീഷ്, തൈക്കണ്ടി നിഖിൽ, പാറേമ്മൽ രജ്ഞയ്, ടിവി രഞ്ജിത്ത് എന്നിവരെയാണ് വെറുതെ വിട്ടത്.2015 ഫിബ്രവരി 26 നാണ് പ്രേമൻ കൊല്ലപ്പെട്ടത്.പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പിഎൻ ഈശ്വരൻ, ടി സുനിൽ കുമാർ, പി പ്രേമരാജൻ എന്നിവർ ഹാജരായി.
