
കണ്ണൂർ:
ടിഇടി(ടെറ്റ്) പരീക്ഷാ യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീം കോടതി
വിധിയെത്തുടർന്ന് അധ്യാപകർക്കുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപടി കൈക്കൊള്ളണമെന്ന്
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ)
ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സർവീസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് എഴുതാൻ കൂടുതൽ അവസരങ്ങൾ നൽകണം.
ജില്ലാ പ്രസിഡൻ്റ്
എ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ജസ്റ്റിൻ ജയകുമാർ, വനിതാ ഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ,
സംസ്ഥാന ഓഡിറ്റർ പി.സുചിത്ര,ജില്ലാ ജോ.സെക്രട്ടറി
ടി.എം.സഞ്ചു,
ട്രഷറർ എ.കെ.സുധാമണി, ഒ.ബിജു,
പി.എം.ശ്രീലീന,
കെ.സി.ഷീന, പി.കെ.മനോജ്, കെ.വത്സല,
കെ.പി.പ്രിയ,
ജാൻസി മാത്യു,
ഡെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു.
