Author: sadmin

വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവര്‍. ഒരു ധാര്‍മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആരും വിശ്വസിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കുമെന്നും ശൈലജ പറഞ്ഞു. വടകര കെഎല്‍ 18 എന്ന പേജില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് ശൈലജ പറഞ്ഞു. പാനൂരിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമായി നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചതാണ്. നൗഫല്‍ കൊട്ടിയത്തോടൊപ്പമുള്ള ചിത്രത്തില്‍ പ്രതിയുടെ ഫോട്ടോ വ്യാജമായി ചേര്‍ക്കുകയായിരുന്നെന്നും ശൈലജ പറഞ്ഞു. ഒരു സെമിനാറിലെ പ്രസംഗത്തിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്ക് എതിരെ പ്രസംഗിച്ചതായി പ്രചരിപ്പിച്ചു. ഇതെല്ലാം കുടുംബഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുളള തന്റെ ബന്ധം തകര്‍ക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന് നിഷ്‌കളങ്കമായി മറുപടി പറയുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി വ്യജപ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്നു പറയണമെന്നും കെകെ…

Read More

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി. സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ,…

Read More

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്‌ സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശം നൽകി.

Read More

വടകര: ബോംബ് നിർമാണത്തെ നാട്ടുമര്യാദ എന്നുവിളിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് ഈ തെരഞ്ഞെടുപ്പിൽ  ചർച്ചയാവുമെന്ന്   യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. നാട്ടിൽ യാതൊരു പ്രശ്നവുമില്ലാത്ത സമയത്താണ് സിപിഎം പ്രവർത്തകർ ബോംബ് നിർമിച്ചത്. അതിൽ പിടിക്കപ്പെട്ടതെല്ലാം പാർട്ടി പ്രവർത്തകരാണ്. ഉന്നതങ്ങളിൽ നിന്നുള്ള നിർദേശപ്രകാരമാണ് പ്രവർത്തകർ ബോംബ് നിർമിച്ചത് എന്ന് വ്യക്തമാണ്. ആദ്യമേ  മുഖ്യമന്ത്രി പറഞ്ഞു പാർട്ടിക്ക് ബന്ധമില്ല എന്ന്. എന്നാൽ പിടിക്കപ്പെട്ടവരെല്ലാം സിപിഎം പ്രവർത്തകർ ആയിരുന്നു. ബോംബ് നിർമാണം സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സർക്കാർ അവഗണിച്ചു . ഇത് വടകരയിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ച് ഗുരുതരമായ  വിഷയമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകര പ്രസ്ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. കേരളത്തിൽ ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള മണ്ഡലമാണ് വടകര. കേന്ദ്രത്തിൻ്റെ മിഥ്യാ പ്രചാരണങ്ങൾ ഒട്ടും ഏശാത്ത മണ്ഡലം. ഈ പ്രബുദ്ധത യുഡിഎഫിന് ഗുണം ചെയ്യും. പാലക്കാടുനിന്ന് ഞാൻ വടകരയിൽ എത്തിയപ്പോൾ ലോറിയിൽ ആളെ കൊണ്ടുവന്നു എന്നൊക്കെ പറഞ്ഞു. അതുകഴിഞ്ഞ്…

Read More

പെരിങ്ങോം : എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച ജൽ ജീവൻ മിഷൻ അട്ടിമറിച്ച് കേരള ജനതയുടെ കുടിവെള്ളം മുട്ടിച്ച സർക്കാരാണ് പിണറായി വിജയൻ്റെത് എന്ന് എൻഡിഎ കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി. പയ്യന്നൂർ നിയോജക മണ്ഡല പര്യടനത്തിനിടെ പെരിങ്ങോമിൽ സംസാരിക്കുകയായിരുന്നു അവർ. കാസർഗോഡ് ജില്ലയിൽ ജൽ ജീവൻ മിഷൻ മൂന്നിലൊരു ലക്ഷ്യം മാത്രമാണ് കൈവരിച്ചത്.നിർമ്മാണം ആരംഭിച്ച് ഒരു ദശകം പിന്നിടുമ്പോഴും ചീമേനിയിലെ ഐടി പാർക്കോ കാസർഗോഡ് മെഡിക്കൽ കോളേജോ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ ശ്രമിച്ചില്ലെന്നത് കാസർഗോഡ് മണ്ഡലത്തോടുള്ള അവഗണനയുടെ ഉദാഹരണമാണ്. അതേ സമയം ദേശീയപാത 66 ൻ്റെ വികസനം അതിവേഗം പൂർത്തിയാക്കാനാണ് നരേന്ദ്രമോദി സർക്കാർ പരിശ്രമിക്കുന്നത്. കാസർഗോഡ് മണ്ഡലത്തിൻ്റെ വികസനം അട്ടിമറിച്ച ഇടത് വലത് മുന്നണികൾക്കെതിരെ വിധിയെഴുത്തായിരിക്കും ഏപ്രിൽ 26-ന് നടക്കുന്ന തെരഞ്ഞെടുപ്പെന്ന് എംഎൽ അശ്വിനി പറഞ്ഞു. ഓണക്കുന്ന് നിന്നും എൻഡിഎ…

Read More

ചിത്രകാരി എൻ.കെ. നിഖില വോട്ട് ചെയ്യുന്ന കാരിക്കേച്ചർ വരച്ചും കവി ബാബുരാജ് മലപ്പ ട്ടം കവിതചൊല്ലിയും വോട്ട് കാമ്പയിന്റെ ഭാഗമായി. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാൻ ഉറപ്പായും വോട്ട് ചെയ്യും എന്നീ സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് കാമ്പയിൻ നടത്തുന്നത്. തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ.പി. ഗിരീഷ് കുമാർ, ബി .എൽ.ഒ. കെ.കെ. കരുണാകരൻ, ഇ. രവീന്ദ്രൻ, ടി.പി. ഭാസ്കരൻ, സ്വീപ് അംഗങ്ങളായ ടി.വി. ശ്രീ കാന്ത്, കെ.പി. നൗഷാദ് എന്നി വർ നേതൃത്വം നൽകി

Read More