ബീഹാറിൽ വ്യാജ ബിരുദം, 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സർക്കാർ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.അന്വേഷണം പൂർത്തിയാക്കിയ ശേഷം നടപടി നേരിടുന്ന അധ്യാപകരുടെ പട്ടിക വിജിലൻസ് ബ്യൂറോ സമർപ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1,830 എഫ്‌ഐആറുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ 3,035 അധ്യാപകരെയും പ്രതികളാക്കി.സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് സംവിധാനം ശുദ്ധീകരിക്കുന്നതിനും യഥാർത്ഥ യോഗ്യതയുള്ള അധ്യാപകർ മാത്രമേ ക്ലാസ് മുറികളിൽ തുടരുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അധ്യാപകർക്ക് അവരുടെ സേവന കാലയളവിലെ ശമ്പളവും ഓണറേറിയവും…
Author: Samagra News
ബംഗാളിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. പ്രഭാസ് മൊണ്ടൽ ഒരു സൽകർമ്മം ചെയ്തല്ല മരിച്ചത്, അവസാനമായി ഒരു തവണ പോലും അവന്റെ മൃതദേഹം വീട്ടിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷയാണ് ലഭിച്ചതെന്നും അവസാനമായി ഒരു നോക്ക് കാണാൻ പോലും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ഔദ്യോഗിക നടപടി ക്രമങ്ങളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ പറഞ്ഞു. അവൻ തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു എതിർപ്പുമില്ല. മകന്റെ മരണ വിവരം അറിയിക്കാൻ രണ്ട് പൊലീസുകാർ വീട്ടിലെത്തിയപ്പോൾ ആശുപത്രിയിലേക്ക് പോകാൻ പോലും ഇവർ വിസമ്മതിച്ചു. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതി പോലീസിന്റെ കൈവശം ഉണ്ടായിരുന്ന…
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL.60 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DV 307478 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DS 849017 എന്ന നമ്പരിലെ ടിക്കറ്റ് നേടി. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയിരിക്കുന്നത് DX 934166 എന്ന നമ്പരിലെ ടിക്കറ്റാണ്. ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 1st Prize Rs.1,00,00,000/- [1 Crore]DV 307478 Consolation Prize Rs.5,000/-DN 307478DO 307478DP 307478DR 307478DS 307478DT 307478DU 307478DW 307478DX 307478DY 307478DZ 307478 2nd Prize Rs.30,00,000/- [30 Lakhs]DS 849017 3rd Prize Rs.5,00,000/- [5 Lakhs]DX 934166 4th Prize Rs.5,000/-0125 0901 1255 1683 1719…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമായതിനാൽ നിയന്ത്രണം ഒഴിവാക്കാനായെന്ന് കെഎസ്ഇബി. മഴക്കുറവ് മൂലം വൈദ്യുതി ഉപയോഗത്തിൽ വർധനവുണ്ടായി. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചതിന് പിന്നാലെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നൽകിയിരുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.
കോറോ ഹെൽത്ത് കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇന്നും തീരുമാനമാകാത്തതിൽ ആശങ്കയിൽ ജീവനക്കാർ. ഇന്നും ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല എന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. വിഷയത്തിൽ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സർക്കാരിൻറെ പ്രതികരണം. കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചർച്ചയ്ക്ക് എത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നീക്കം. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ കമ്പനി തെറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ സംഘടനകൾ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും…
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട സ്വദേശി കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് മാത്തുക്കുട്ടി. സംഭവസമയത്ത് വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും തല കുടുങ്ങി മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം ഭക്തിനിര്‍ഭരമായി നടന്നു. ശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ശിവഗിരി മഠത്തിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്റെ പ്രതിനിധിയും ഗുരുധര്‍മ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഓരോ ഗുരുഭക്തന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍, ലോകം ഇന്ന് നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പ്രസക്തമാണെന്നും ഗുരുദേവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ചടങ്ങില്‍ യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് കെ.ജി. ബാബുരാജന്‍ അമ്പത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആശ്രമം സെക്രട്ടറി ഗണേഷ് ശിവന്‍, വൈസ് പ്രസിഡന്റ് സജീഷ് ദാമോദരന്‍, ഗുരുമിത്ര കോര്‍ഡിനേറ്റര്‍…
കള്ളാടി: വയനാട് മണ്ണിടിച്ചില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് തുരങ്കപാത നിര്‍മ്മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി കെ കുഞ്ചു. ചായ കുടിച്ചതിന്റെ പൈസ കൊടുക്കാന്‍ മറന്നത് കൊണ്ട് നല്‍കാനായി തിരികെ വന്നതായിരുന്നു. ഇതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നടന്നുവന്ന ഒരു സ്ത്രീയെ രക്ഷിക്കാനാണ് മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്. തലയൊഴികെയുള്ള തന്റെ ശരീരഭാഗം മണ്ണിനടിയിലായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പോയി രണ്ട് പേരെ രക്ഷിച്ചു. ഒപ്പം ചായകുടിച്ച് മടങ്ങിയ സഹപ്രവര്‍ത്തകരെ കാണാതായെന്നും കുഞ്ചു പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ഉരുള്‍പ്പൊട്ടലല്ലെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു. വനഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി എടുത്ത മണ്ണ് കൂട്ടിയിട്ടത് വലതുഭാഗത്താണ്. കൂട്ടിയിട്ട മണ്ണ് ടാര്‍പോളിന്‍ ഇട്ട് മൂടിയിട്ടിരുന്നു. പക്ഷേ ഇടതുഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവച്ചതുകൊണ്ടാണ് ജീവനക്കാര്‍ അധികം ഉണ്ടാകാതിരുന്നത്.നിരീക്ഷണത്തിന് വേണ്ടിയുള്ള ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എടുത്തിട്ട മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥലം കണ്ടെത്താന്‍ എഡിഎം…
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് കസ്റ്റഡി വാഹനവുമായി പൊതുറോഡിൽ അക്രമം കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അർദ്ധരാത്രിയോടെ തന്നെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. അപകടകരമായ പാച്ചിൽ; നാട്ടുകാർ ജീപ്പ് തടഞ്ഞു ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്.പി ഓഫീസിന് തൊട്ടടുത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപകടകരമായ രീതിയിലും അമിതവേഗതയിലുമാണ് പൊലീസുകാർ കസ്റ്റഡി ജീപ്പ് ഓടിച്ചിരുന്നത്. വാഹനം നിയന്ത്രണം വിട്ട് പാഞ്ഞതോടെ അപകടം ഭയന്ന നാട്ടുകാർ സംഘടിച്ച് ജീപ്പ് തടയുകയായിരുന്നു. ഇതിനിടെ, റോഡിൽ ജനങ്ങൾ തടിച്ചുകൂടുകയും തങ്ങളുടെ മൊബൈൽ ഫോണുകളിൽ…
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ്സെക്രട്ടറി കെ ബിജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ഹൈക്കോടതി. കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ച്, നേരെ പ്രതിക്ക് കൊടുത്തുവെന്ന് വകുപ്പ് സെക്രട്ടറി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഹൈക്കോടതിയുടെ രൂക്ഷപരാമർശം. ജസ്റ്റിസ് എ ബദറുദ്ധീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെ ബിജുവിന്റെ ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമാണ്. ആദ്യ ഉത്തരവ് തയ്യാറാക്കിയത് പ്രതിയാണോ? പ്രതി വാർത്തസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ചു. സർക്കാരിനെ പറയുന്നില്ല, എന്നാൽ ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നതെന്നും കോടതി വിമർശിച്ചു. അവനവൻ കുരുക്കുന്നകുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ പാട്ട് പരാമർശിച്ചുകൊണ്ട് വ്യവസായ സെക്രട്ടറിക്കെതിരെ ഹൈക്കോടതി വിമർശനം ഉയർത്തി. INTUC പ്രസിഡന്റ് ആർ ചന്ദ്ര ശേഖരൻ, കശുവണ്ടി കോർപ്പറേഷൻ മുൻ MD കെ എ രതീഷ് എന്നിവർക്കെതിരായ പ്രോസിക്യൂഷൻ അനുമതിയുടെ പുതിയ ഉത്തരവ് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു. ആദ്യ ഉത്തരവിലെ വീഴ്ച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ കടകംപള്ളി മനോജ് സമർപ്പിച്ച…
