സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…
Author: Samagra News
പി എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തിൽ അറിയണം. അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിനു മുന്നിൽ മുട്ടുമടക്കി. പി എം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാർ. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നത്. UDF കാണിക്കുന്ന തിടുക്കം ഭയാനകം. മുസ്ലിം ലീഗിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിലർ സുഗതൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സുഗതനുമായി ബന്ധപ്പെട്ട നടപടികൾ പ്രതിഷേധാർഹം. ആഭ്യന്തരവകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണം. രക്ഷപ്പെടുത്താൻ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്താണ് തിടുക്കം?. മൂന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ ഹാജരായിട്ടില്ല.തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം നിലനിർത്തണമെന്ന് യുഡിഎഫിന്റെ ആഗ്രഹം.…
സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ. ഓഗസ്റ്റ് 1 മുതൽ 3 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത് 55.4 mm മഴയായിരുന്നു എന്നാൽ ലഭിച്ചത് 184 . 2 mm മഴയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (കോഴിക്കോട് 257.4mm) ,പത്തനംതിട്ടയിൽ പെയ്തിറങ്ങിയത് 533% അധിക മഴയാണ്. കണ്ണൂർ 227 mmഇടുക്കി 210 mmമലപ്പുറം 205 mmകോട്ടയം 199.3 mm മഴ ലഭിച്ചു. അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതികളില്‍ മരണം 16 ആയി.കോട്ടയം ആറുമാനൂരിൽ വെള്ളത്തിൽ വീണ് അയർക്കുന്നം സ്വദേശിയായ യുവാവ് മരിച്ചു. പന്തളം കരിങ്ങാലി പുഞ്ചയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവുംവീട് പൂർണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചു. രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ…
ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വിഡി സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും പി രാജീവ് പരിഹസിച്ചു. സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് പി രാജീവ്. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും പി രാജീവ് പറഞ്ഞു. ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണ് യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദ്ദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനുമുൻപും കേരളം…
ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണ തള്ളി മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മിൽമയുടെ നെയ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. ശബരിമലയിലേക്ക് നൽകിയ നെയ്യിൽ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോർഡ് ഇത് വരെ അറിയിച്ചിട്ടില്ല. നെയ് കൈ മാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി. ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ് നിറച്ചോ എന്നത് അന്വേഷണത്തിൽ കണ്ടെത്തണം. ലെഡ് ഒക്കെ മാറ്റി അങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. അയച്ച നെയ്യുടെ നെയ് മിൽമ പരിശോധന നടത്തിയിരുന്നുവെന്ന് കെ എസ് മണി പറഞ്ഞു. ദേവസ്വം വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അന്വേഷണത്തോടും മിൽമ സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്തു വീഴ്ച്ച ഉണ്ടെന്ന് കണ്ടെത്തിയാൽ ഉറപ്പായും നിയമനടപടി…
ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള പാർത്ഥസാരതി ക്ഷേത്രത്തിന് സമീപം നിരവധി പ്രദേശങ്ങൾ പൂർണ്ണമായും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന വള്ളങ്ങൾ എത്തിച്ചുകൊണ്ടുള്ള രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. അതീവ ജാഗ്രതയിലാണ് ആറന്മുളയും പരിസര പ്രദേശങ്ങളും. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. പലയിടങ്ങളിലും ആളുകൾ കുടുങ്ങുകിടക്കുകയാണ്. കയ്യിൽ കിട്ടിയ വസ്തുക്കളും, വളർത്തു മൃഗങ്ങളുമായി സുരക്ഷിത താവളങ്ങളിലേക്ക് ഓടുകയാണ് പ്രദേശവാസികൾ. മഴ മാറി നിൽക്കുന്നത് ആശ്വാസം ആണെങ്കിലും പമ്പയിൽ ജല നിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവിൽ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ വീണ്ടും ഉയർത്തും. മൂഴിയാറിലെ വെള്ളം കൂടി ആറന്മുളയിലേക്ക് എത്തിയാൽ സ്ഥിതി ഇനിയും രൂക്ഷമാകും.
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എയെ അറിയിക്കണമെന്ന് നിർദേശം. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനം: 9496010692 പരാതികളും അടിയന്തര വിവരങ്ങളും എന്നീ നമ്പറുകളിൽ അറിയിക്കാം. സുരക്ഷാ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മഴക്കെടുതിയാണ്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും കടകളിലും വീടുകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും കനത്ത വെള്ളക്കെട്ടാണ്.
തൃശൂര്‍ വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട ഡോ. ഷിംന അസീസിന്റെ പോസ്റ്റ് വൈറലാകുന്നു. പുതിയ കാലത്തെ പേരന്റിംഗും അധ്യാപനവും ഇങ്ങനെയാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കുട്ടികള്‍ക്കെതിരെയുള്ള ശാരീരികമായ ഉപദ്രവങ്ങള്‍ ആര്, എന്തിന് ചെയ്താലും ന്യായീകരിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന ഇത്തരം ക്രൂരമായ ശിക്ഷകള്‍ അവരില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ട്രോമയുണ്ടാക്കുമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഇതിന് ചില ഉദാഹരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ പോസ്റ്റ്. (Dr Shimna Azeez fb post on parenting and teaching| thrissur teacher beat student) പണ്ടത്തെ കാലമല്ല. ചേര്‍ത്ത് പിടിച്ച് വളര്‍ത്തിയില്ലെങ്കില്‍, നിറയെ മിണ്ടി പറഞ്ഞു കൂടെ കൊണ്ട് നടന്നില്ലെങ്കില്‍ പഴയ സ്‌കൂള്‍ വിട്ടാല്‍ വീട്, സ്‌കൂള്‍ വിട്ടാല്‍ വീട് കുട്ടികളുമല്ല. ജീവിക്കാനും മരിക്കാനും അറിയാം അവര്‍ക്കെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു. പേരന്റിങ്ങില്‍ പഠിച്ച തെറ്റുകള്‍ മറക്കണം, പുതിയ ശരികള്‍…
24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്കും റെഡ്അലർട്ട് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തി.പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വിൽപ്പനക്കാര്‍ക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ചു. ഉത്സവബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപ വീതമാണ് ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത്തവണ വര്‍ധിപ്പിച്ച് നല്‍കിയത്. മുൻ വർഷത്തേക്കാൾ 1,000 രൂപയുടെ വർദ്ധനവാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ അധികമായി അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിക്കായി ആകെ 26,47,11,250 രൂപ (26.47 കോടി) സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ലോട്ടറി മേഖലയെ ഉപജീവനമാർഗ്ഗമാക്കിയ ഭിന്നശേഷിക്കാരും വയോധികരുമടങ്ങുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഓണക്കാലത്ത് വിപണിയിലെ തിരക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം സർക്കാരിന്റെ സാമ്പത്തിക സഹായം കൂടി ലഭിക്കുന്നത് ലോട്ടറി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ തണലാകും.
