
ചാലിൽ സെന്റ് പീറ്റേഴ്സ് യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗാർഡൻസ് വാർഡ് ഒരു വർഷത്തേക്ക് വിവിധ പരിപാടികൾക്കായി ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി. കൂടാതെ എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, നൃത്തശില്പം, കളരി, കരാട്ടെ, മൈം, എന്നിവയും നടത്തി. ചടങ്ങിൽ സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഷൈനി പി റ്റി സ്വാഗതവും സ്കൂൾ മാനേജരും സെൻ പീറ്റേഴ്സ് ചർച്ച് വികാരിയുമായ ഫാദർ ജോസഫ് കൊറ്റിയത്ത് അധ്യക്ഷ സ്ഥാനവും വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്ത ശ്രീ.പ്രദീപ് പി പി, ശ്രീമതി കനകം എം എൻ ASI തലശ്ശേരി പോലീസ് സ്റ്റേഷൻ, മദർ സുപ്പീരിയർ ഡോ. സിസ്റ്റർ ഗ്രേസ് തോമസ്, MPTA പ്രസിഡന്റ് ശ്രീമതി ജാസ്മിന, എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു. ചടങ്ങിൽ വച്ച് ഗാർഡൻസ് വാർഡിന്റെ ഏറ്റെടുക്കൽ പ്രഖ്യാപനവും വിവിധ കായിക ഉപകരണങ്ങളുടെ വിതരണവും സേക്രഡ് ഹാർട്ട് സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ചൈതന്യ നിർവഹിച്ചു. സിപിഒ മെറീറ്റ ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഓ ഹർഷ ജി,പരിപാടികൾ നിയന്ത്രിച്ചു.അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.സീനിയർ കേഡറ്റ് ഹിബ ഫാത്തിമ നന്ദിയും പറഞ്ഞു.
എല്ലാവർക്കുമായി പായസവിതരണവും മധുരപലഹാരവും spc യും സ്കൂൾ അധികൃതരും ചേർന്ന് ഏർപ്പെടുത്തി.
വീടുകളിൽ spc cadets ലഹരിക്കെതിരെ ദീപം തെളിച്ചു പ്രതിജ്ഞയെടുത്തു. കൂടാതെ അയൽവീടുകളിൽ ബോധവൽക്കരണവും കേഡറ്റുകളുടെ reals മത്സരവും നടത്തി.ഈ സന്തോഷം വിവിധ പോലീസ് സ്റ്റേഷനുകളിൽ മധുരവിതരണം നടത്തിയും പങ്കുവെച്ചു
