Author: Samagra News

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്ളവര്‍, നൂഡില്‍സ് എന്നിവയും കപ്പാലം ജങ്ഷനിലെ ഹോട്ടല്‍ വസന്തവിഹാറില്‍ നിന്ന് പഴകിയ പൊറോട്ടമാവും വസന്തവിഹാറിന്റെ തന്നെ മന്തി മഹലില്‍ നിന്ന് പഴകിയ കുക്ക്ഡ് ഷവായി, വേവിച്ച ചിക്കന്‍, മന്തി റൈസ് എന്നിവയും പിടിച്ചെടുത്തു ഹൈവേയിലെ ഈറ്റ് ആന്റ് ഡ്രിങ്ക് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. ഹോട്ടല്‍ പാഥേയം, ചിറവക്കിലെ കെഎഫ്‌സി ഔട്ട്ലെറ്റ്, മന്നയിലെ റോയല്‍ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ മഞ്ഞപിത്ത ബാധിതമായ നഗരങ്ങളിലൊന്നാണ് തളിപ്പറമ്പ്. സിസിഎം രഞ്ജിത്ത് കുമാര്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി രതീഷ്, കെപി പ്രിയിഷ എന്നിവരാണ് പരിശോധനയ്ക്ക്…

Read More

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിട്ടും ഇരുവിഭാഗത്തെ മനുനയിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഭരണസമിതിക്കെതിരെ പ്രമേയം പാസാക്കിയതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ ഫ്രാന്‍സിസ് ജോര്‍ജ് എം പി രംഗത്ത് വന്നു. അവിശ്വാസം ഈ മാസം 21 ചര്‍ച്ചയ്ക്ക് എടുക്കും. ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം കൊണ്ടുവന്നതെങ്കിലും എല്‍ഡിഎഫിന്റെ ലക്ഷ്യം ഭരണം പിടിക്കുക എന്നത് തന്നെയാണ്. എന്നാല്‍, പ്രശ്‌നം അതിരൂക്ഷമായിട്ടും അത് പരിഹരിക്കാന്‍ ഇതുവരെ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഫോണില്‍ ചില ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചര്‍ച്ചയിലേക്ക് കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാസാക്കിയ ഭരണവിരുദ്ധ പ്രമേയമാണ് ഇതിന് വിലങ്ങുതടി ആയതെന്നാണ് സൂചന. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ അതുകൊണ്ടുതന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ് എം പി വിമര്‍ശിക്കുന്നത്. ജനഹിതം മാനിച്ച് ജില്ല യുഡിഎഫ് നേതൃത്വമാണ് ധാരണ ഉണ്ടാക്കിയത്. അത് മാനിക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. അവിശ്വാസം ചര്‍ച്ചയ്ക്ക് വന്നാല്‍…

Read More

യക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാന്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തിരുമാനിച്ചു. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെല്‍ ചെയര്‍മാനുമായ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് 15ന് മേഖലയുടെ ചുമതലയേല്‍ക്കും. സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) 15 ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡ് സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ നടക്കും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ നേതൃത്വം നല്‍കും. മറ്റു മെത്രാപ്പൊലീത്തമാര്‍ സന്നിഹിതരായിരിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. അലക്‌സാണ്ടര്‍ തോമസ്, പബ്ലിസിറ്റി കോ ഓര്‍ഡിനേറ്റര്‍ ഫാ. അലന്‍ കുര്യന്‍ സാബു, കണ്‍വീനര്‍ ഡോ. കോശി എം. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.വൈകുന്നേരം അഞ്ചിനു സ്ഥാനാരോഹണ ചടങ്ങും ആറിന് സ്വീകരണവും ആണ് ക്രമീകരിച്ചിരിക്കുന്നത്.

Read More

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ കെ രാഗേഷിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ട്. ചിലപ്പോള്‍ മാറ്റിയില്ല എന്നും വരാം. മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. അതെന്തു കൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീമതി പറഞ്ഞു. കെ കെ രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് രാഗേഷ് വ്യക്തമായി പറയുകയാണ് വേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിയേയും പി കെ ശ്രീമതി…

Read More

കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വര്‍ഷമായിട്ടും ഉടമയ്ക്ക് വിട്ടുകൊടുക്കാത്തതില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടി വനം മന്ത്രി ഷിബു ബേബി ജോണ്‍. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. റിസര്‍വ് ഫോറസ്റ്റില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചിട്ടത്. 30 ലക്ഷം രൂപ വിലയുള്ള ജെസിബി കാടുകയറി നശിച്ചു. ഗതികെട്ടാണ് താന്‍ ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് അജീഷ് പറയുന്നു. ആറ്റ് നോറ്റ് എടുത്ത വണ്ടിയാണ്. ഇപ്പോള്‍ അത് കാണാന്‍ വയ്യ. അഞ്ച് വര്‍ഷം ഇങ്ങനെയിട്ട് വണ്ടി നശിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. എന്തിന് വേണ്ടിയായിരുന്നു. അന്നത്തെ ഡിഎഫ്ഒ ഞാന്‍ ആ വണ്ടി കൊണ്ടു പോകാതിരിക്കാന്‍ എന്തൊക്കെ ചെയ്തുവെന്നറിയാമോ – അജീഷ് പറയുന്നു. 2020ലാണ് അജീഷിന്റെ വാഹനം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയില്‍ വീടിന്റെ തറ വലിക്കുമ്പോള്‍ സമീപത്ത് നിന്ന് മൂന്ന് പാഴ്മരങ്ങള്‍ പിഴുതിട്ടിരുന്നു. അതിന് 500 രൂപ പിഴ ചുമത്തി. വാഹനം ഓഫീസില്‍ എത്തിക്കണമെന്നും 10 ദിവസം കഴിഞ്ഞ് വിട്ടുതരമെന്നുമാണ് പറഞ്ഞതെന്ന് അജീഷ്…

Read More

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ് (കൊമേഴ്സ്യൽ പ്രാക്ടീസ്) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ നിയമിക്കുന്നു. അകെ ആറ് ഒഴിവുകളാണ് ഉള്ളത്. 2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 17-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം. യോഗ്യത അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. കൂടാതെ അംഗീകൃത സർവകലാശാലയിലോ ബോർഡിലോ നിന്ന് മൂന്ന് വർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ നേടിയിരിക്കണം. ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.32 സി.ജി.പി.എയോ ഉണ്ടായിരിക്കണം. പ്രായപരിധി 2026 ജൂൺ 30-ന് 18 മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും. അപേക്ഷിക്കേണ്ട വിധം യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസിൽ 2026 ജൂലൈ 17-നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയാണ് തിരഞ്ഞെടുപ്പ് നടപടികൾക്കായി പരിഗണിക്കുക.

Read More

പാലക്കാട് കോച്ച് ഫാക്ടറിയെ ചൊല്ലി എം.പിമാരുടെ യോഗത്തിൽ തർക്കം. കഴിഞ്ഞ സർക്കാർ പത്ത് വർഷം കോച്ച് ഫാക്ടറിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ എം പി. സർക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് വി. ശിവദാസൻ. സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പരാതിപ്പെട്ട് പി.വി. അബ്ദുൽ വഹാബ് യോഗത്തിൽ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മുൻ സർക്കാരിനെ കെ ശ്രീകണ്ഠൻ വിമർശിച്ചതിനെ വി ശിവദാസൻ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശങ്ങളെ ചോദ്യം ചെയ്ത് ഇടത് എംപിമാർ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന സമീപനമാണെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി. എംപിമാരുടെ യോഗത്തെ സർക്കാർ ഗൗരവമായാണ് സമീപിച്ചത്. മുൻ സർക്കാരിനെ വസ്തുതാ വിരുദ്ധമായ രീതിയിൽ ആക്ഷേപിക്കുന്ന പരാമർശങ്ങളാണ് വി കെ ശ്രീകണ്ഠൻ നടത്തിയത്. ആ ഘട്ടത്തിൽ യോഗത്തിൽ പ്രതികരിക്കേണ്ടി വന്നു. വസ്തുതാപരമായാണ് പ്രതികരിച്ചത്. കേരളത്തിൻറെ താൽപര്യങ്ങൾക്കുവേണ്ടി എംപിമാർ കൂട്ടായി പ്രവർത്തിക്കണമെന്നാണ് ഇടതുപക്ഷം കാണുന്നത്. കേരളത്തിൻറെ പൊതു താൽപര്യത്തിന് തടസ്സം…

Read More

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻറേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ബിജെപിയുടെ ഓഫിസ് സർക്കുലർ സത്യ വിരുദ്ധമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ദേശീയ തലം മുതൽ സംസ്ഥാന, ജില്ല, നിയോജക മണ്ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബിജെപി. തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിന്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചത്. നിരവധി നിയോജക മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്‌ചവയ്ക്കാനും ബിജെപിക്ക് സാധിച്ചു. ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചതുമാണ്. ബിജെപിയുടെ ഈ വളർച്ചയിലും നേതൃമികവിലും അസൂയാലുക്കളായ ദേശവിരുദ്ധ ശക്തികൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾക്കെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണം. ഒരു ജനാധിപത്യ പർട്ടിക്കുള്ളിൽ…

Read More

വവധു ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടക്കും. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More

കോട്ടയം പാലാ നഗരസഭയിൽ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസം LSGD ജോയിന്റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിന് ഒപ്പുവെച്ചു. ഭരണ സ്തംഭനം മൂലമാണ് അവിശ്വാസം നൽകിയത് എന്നാൽ അധികാരം പിടിക്കാൻ ഞങ്ങളില്ല. രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കും. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തിൽ എത്തില്ല. അവിശ്വാസത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ധാരണകൾ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി. അതേസമയം, അവിശ്വാസം ചർച്ചയ്ക്ക് വന്നാൽ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ചേക്കും.

Read More