
നാലു വീടുകൾ പൂർണമായും വെള്ളം കയറി നശിച്ചു.
നാലു വീടുകളിൽ ഭാഗികമായി വെള്ളംകയറി.
വീട്ടുകാരെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് കൂടുതൽ ദുരന്തം ഉണ്ടായില്ല.സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അടിയന്തരയോഗം വിളിച്ചുചേർത്തു. വെള്ളക്കെട്ട് ഒഴിവാക്കാൻ പഴശ്ശി ഇറിഗേഷൻ എൻജിനീയർമാർക്കും നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തര റിപ്പോർട്ട് തയ്യാറാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്കും പൊളിഞ്ഞ ടണൽ പുനസ്ഥാപിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കാനും ഈ പ്രദേശത്തെ കനാലിൽ ഉള്ള ബാക്കി ടണലുകളുടെ അപകടാവസ്ഥ സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് തയ്യാറാക്കാനും പഴശ്ശി ഇറിഗേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി ഫോണിൽ സംസാരിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ എത്രയും പെട്ടെന്ന് ഒരു യോഗം വിളിച്ചു ചേർക്കും.
60 വർഷത്തിലധികം പഴക്കമുള്ള പഴശ്ശി പദ്ധതിയുടെ കനാലുകൾ നവീകരിച്ചും ടണലുകളുടെ ഉറപ്പു പരിശോധിച്ചും ആവശ്യമായ പുനർനിർമാണം നടത്തണം.അതിന് സർക്കാർ പദ്ധതി തയ്യാറാക്കണം.
ഇപ്പോൾ ഉണ്ടായ ദുരന്തത്തിൽ നഷ്ടം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അടിയന്തര സഹായം ലഭ്യമാക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
