Author: Samagra News

പ്രവേശന പരീക്ഷ ജനു: 8 ന് രാവിലെ 10:00 മണിക്ക് തലശ്ശേരി : നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ തലശ്ശേരി കേന്ദ്രത്തിൽ ആരംഭിക്കുന്ന ആറു മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത സ്കിൽ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൺവെൻഷണൽ ആൻ്റ് സി എൻ സി മെഷിനിസ്റ്റ് കോഴ്സിലേക്കാണ് പ്രവേശനം. എസ് എസ് എൽ സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 24 നും മദ്ധ്യേ പ്രായമുള്ള കണ്ണൂർ ജില്ലയിലെ യുവതി-യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. 2026 ജനുവരി 8ന് രാവിലെ 10:00ന് എൻ ടി ടി എഫ് തലശേരി കേന്ദ്രത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ അർഹത നേടുന്നവർക്ക് ഹോസ്റ്റൽ ഫീസുൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻ ടി ടി എഫ് തലശ്ശേരി കേന്ദ്രവുമായോ6364864690,9995828550,9846514781 എന്നീ നമ്പറുമായോ ബന്ധപ്പെടുക.

Read More

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി മുതൽ എൻഡോക്രൈനോളജി വരെയുള്ള വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026

Read More