
ഡൽഹി: ചരിത്രം രചിച്ച് റഫാൽ മറൈൻ വിമാനം, ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി. ആദ്യമായാണ് റഫാൽ വിമാനം, ഇന്ത്യൻ വിമാനവാഹിനിയിൽ ഇറങ്ങുന്നത്. നാവികസേനയ്ക്കായി പ്രത്യേകം സജ്ജമാക്കിയ റഫാൽ മറൈൻ വിമാനമാണ് ഉപയോഗിക്കുന്നത്. 26 റഫാൽ മറൈൻ വിമാനങ്ങൾക്കായി ഇന്ത്യ കഴിഞ്ഞവർഷം ഫ്രാൻസുമായി 64,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു.
ഐഎൻഎസ് വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ അശോക് റാവുവിന്റെ നേതൃത്വത്തിൽ നടന്ന ലാൻഡിംഗിന്റെ വീഡിയോയും നാവികസേന പുറത്തുവിട്ടു. ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ്, ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളിൽ നിന്നുള്ള പ്രവർത്തനങ്ങൾക്കായി ഫ്രഞ്ച് നാവികസേനയുടെ റാഫേൽ മറൈൻ യുദ്ധവിമാനത്തെ സാധൂകരിക്കുന്നതിലെ നിർണായക ചുവടുവെയ്പാണ് ഇത്.
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് വിക്രമാദിത്യയും ഷോർട്ട് ടേക്ക്-ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി (STOBAR) സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ഈ പരീക്ഷണങ്ങൾ പ്രത്യേകിച്ചും പ്രധാനമാണ്. 22 സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളും നാല് ട്വിൻ സീറ്റ് പരിശീലകരും ഉൾപ്പെടുന്ന കരാറിലാണ് ഫ്രാൻസുമായി ഒപ്പുവെച്ചിരിക്കുന്നത് ആയുധങ്ങൾ, സിമുലേറ്ററുകൾ, പരിശീലനം, അനുബന്ധ ഉപകരണങ്ങൾ, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2030 ഓടെ ഡെലിവറികൾ പൂർത്തിയാക്കാനാണ് പദ്ധതി.
