
ഡൽഹി: ഡൽഹിയിൽ പുകമലിനീകരണം രൂക്ഷം. നിർമാണ, അറ്റകുറ്റ പ്രവർത്തികൾക്ക് നിയന്ത്രണം.നവംബർ 5 മുതൽ എല്ലാത്തരം നിർമാണ, അറ്റകുറ്റ, പൊളിക്കൽ പ്രവർത്തനങ്ങളും നിർത്തിവെക്കണം. നവംബർ 20 വരെ നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ ഓഫീസുകൾ നവംബർ 5 മുതൽ 20 വരെ ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കും.
ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നേരിട്ട് ഹാജരായാൽ മതിയാകും. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 229 ലെത്തി. ബുധനാഴ്ച രേഖപ്പെടുത്തിയ 228 നേക്കാൾ നേരിയ വർധനവാണിത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിവരപ്രകാരം നഗരത്തിലെ വായുനില നിലവിൽ മോശം വിഭാഗത്തിൽ തന്നെയാണ്.ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത്.
ഇവിടെ സൂചിക 339 ആണ്.മുൻഡ്ക (336), ദ്വാരക സെക്ടർ 8 (307) എന്നിവയാണ് തൊട്ടുപിന്നിൽ. സിആർആർഐ മഥുര റോഡ് (297), ജഹാംഗീർപുരി (294), പഞ്ചാബി ബാഗ് (286), വിവേക് വിഹാർ (277) എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാണ്. മറുഭാഗത്ത് ലോധീ റോഡിലാണ് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ മലിനീകരണം രേഖപ്പെടുത്തിയത് (129). ഘോഗ (132), ഐഎംഡി ലോധീ റോഡ് (148) എന്നീ മേഖലകളിലും വായുനില ‘മിതമായ’ അവസ്ഥയിലാണ്.ഡൽഹിയോട് ചേർന്നുള്ള അയൽ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നോയിഡയിൽ 235-ഉം, മനേസറിൽ 228-ഉം, ഗുരുഗ്രാമിൽ 227-ഉം എക്യുഐ രേഖപ്പെടുത്തി. ഗ്രേറ്റർ നോയിഡയിൽ 209 ആണ് സൂചിക.
