
കൈയിലുള്ള 200 രൂപയുമായി മകളുടെ പിറന്നാളിന് മിഠായി വാങ്ങാൻ പോയ പിതാവിനെ പൊലീസ് പിടിച്ച് പെറ്റി അടപ്പിച്ചാൽ എന്തു ചെയ്യും. കോട്ടയത്ത് അങ്ങനെയൊരു സംഭവം ഉണ്ടായി. എന്നാൽ പെറ്റി അടപ്പിച്ച അതേ പൊലീസ് തന്നെ കുട്ടിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ ഒരു വഴിയും കണ്ടെത്തി. ബർത്ത് ഡേ ഉടുപ്പും കേക്കുമെല്ലാമായി ആ പൊലീസ് വീട്ടിലെത്തി ബർത്ത് ഡേ ആഘോഷിച്ചപ്പോൾ . മാനുഷികതയുടെ മറ്റൊരു ഉദാഹരണമായി അത് മാറി.
ഇക്കഴിഞ്ഞ 16 നാണ് എരുമേലി ടൗണിനു സമീപത്തെ റോഡിൽ പൊലീസ് ചെക്കിനായി എത്തിയത്. അപ്പോഴാണ് സുജിത്തിനൊപ്പം ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്നയാൾ ഹെൽമറ്റ് ധരിക്കാത്തതായി കണ്ടെത്തിയത്. കൂടാതെ വാഹനത്തിനു റിയർവ്യൂ കണ്ണാടികളുമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് 250 രൂപ പിഴ ഇടയാക്കിയത്. രസീതുമായി ആശങ്കപ്പെട്ടു നിന്ന സുജിത്തിനോട് എസ്ഐ വിവരം തിരക്കിയപ്പോഴാണ്
മകൾ വൈഗയുടെ പിറന്നാളിന് അങ്കണവാടിയിൽ വിതരണം ചെയ്യാനുള്ള മധുരം വാങ്ങാൻ പോവുകയാണെന്നും ആകെ 200 രൂപ മാത്ര മാണു കയ്യിലുള്ളതെന്നും പറഞ്ഞത്.
ഇതോടെ, സുജിത്തിനെ കൂട്ടി ടൗണിലെ ബേക്കറിയിലെത്തിയ പൊലീസ് സംഘം പിറന്നാൾ കേക്ക് വാങ്ങി നൽകി. പിന്നാലെ, തുണിക്കടയിലെത്തി കുട്ടിയുടുപ്പും സമ്മാനിച്ചു. ഇത്രയൊക്കെ ആയ സ്ഥിതിക്ക് പിറന്നാളുകാരിയെ നേരിൽ കാണാൻ തീരുമാനിച്ച പൊലീസ് നേരെ കണ്ണിമലയിലെ അവരുടെ വീട്ടിലെത്തി. സമ്മാനങ്ങൾ കുഞ്ഞിന് കൈമാറി പിഴ തുക പൊലീസ് തന്നെ നടക്കുകയായിരുന്നു.
