
കൊച്ചി: ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉണ്ടെന്ന് കണ്ടെത്തി. ലൈസൻസ് ഇല്ലാതിരുന്നിട്ടും മദ്യം വിളമ്പിയതിൽ ഉൾപ്പെടെ അന്വേഷണമുണ്ടാകും.
മൂക്കിൻ തുമ്പിൽ നടന്ന ഹലാവീൻ പാർട്ടിയെക്കുറിച്ച് ആലുവ പോലീസ് അറിഞ്ഞിരുന്നില്ല. വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി. പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരെ ചോദ്യം ചെയ്യും. പ്രായപൂർത്തിയാകത വിദ്യാർത്ഥികൾ പങ്കെടുത്ത പാർട്ടിയിൽ മദ്യം എത്തിച്ചത് ആരെന്ന് കണ്ടെത്തണം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തും. പാർട്ടി നടന്ന ആലുവയിലെ റിസോർട്ടിന് നോട്ടീസ് നൽകും. ഏത് സാഹചര്യത്തിലാണ് പാർട്ടി നടന്നത് വ്യക്തമാക്കേണ്ടി വരും.
പൊലീസിനെ പാർട്ടിയുടെ അറിയിച്ചിരുന്നില്ല. കെയർ ടേക്കറുടെ മൊഴിയെടുത്തു. പാർട്ടിക്കിടയിൽ 15 കാരിയെ ലൈംഗികമായി ഉപദ്രവിച്ച കടവന്ത്ര സ്വദേശി അലലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിദ്യാർത്ഥികൾക്ക് മദ്യം വിളമ്പിയതിൽ എക്സൈസും അന്വേഷണം ആരംഭിച്ചു.
